May 19, 2024

അക്ഷരത്തെളിമ പദ്ധതി ആരംഭിച്ചു

0
Img 20240507 114709

തൃശ്ശിലേരി: തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂ‌ൾ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ മാനന്തവാടി ബി.ആർ.സി. യുടെ സഹകരണത്തോടെ വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അക്ഷരത്തെളിമ പദ്ധതി ആരംഭിച്ചു വാക്ക് തൃശ്ശിലേരി, സൂര്യ സാംസ്ക്കാരിക വേദി അമ്പലമൂല, സൗഹൃദ ക്ലബ്ബ് എന്നീ സംഘടകളും പദ്ധതിക്ക് പിന്തുണ നൽകും. പരിശീലനം ലഭിച്ച എൻ.എസ്. എസ്. വോളണ്ടിയർമാർ വായനോത്സവത്തിന്റെ റിസോഴ്സ‌് പേഴ്സ‌സൺമായി പ്രവർത്തിക്കും.

തൃശ്ശിലേരി പ്രദേശത്തെ അമ്പലമൂല, വരിനിലം, കൈതവള്ളി തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിലാണ് അക്ഷരത്തെളിമ ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. പ്രദേശത്തെ നൂറ് കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ പങ്കാളിയാവുക. പദ്ധതി കാലയളവിൽ 1000 പുസ്‌തകം വായിപ്പിക്കുക എന്ന പ്രവർത്തനം ഏറ്റെടുക്കും. വായിച്ച പുസ്‌തകളുടെ ആസ്വാദന കുറിപ്പ് പ്രത്യേകം തയ്യാറാക്കിയ കാർഡിൽ കുട്ടികൾ എഴുതും.

പദ്ധതി പി. ടി.എ പ്രസിഡണ്ട് കെ. സക്കീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ കെ. കെ സുരേഷ് ഉത്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി. വസന്തകുമാരി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ എ.പി.ഷീജ, സൂര്യ സാംസ്ക്കാരിക വേദി സെക്രട്ടറി എ.ജി. ശങ്കരൻ മാസ്റ്റർ, വാക്ക് തൃശ്ശിലേരിയുടെ സെക്രട്ടറി കെ.ജെ. സജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കരിയർ ഗൈഡൻസ് ജില്ലാ കൺവീനർ കെ.ബി. സിമിൽ സ്വാഗതവും എൻ.എസ്.എസ്. ലീഡർ അസ്‌റിയ ബാനു നന്ദിയും പറഞ്ഞു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ സീസർ ജോസ്, അബിൻ വർഗ്ഗീസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *