May 7, 2026

വിധിയേ തേൽപ്പിച്ച് അഞ്ജിത

0
Img 20240508 185711
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സുൽത്താൻ ബത്തേരി സർവജന സ്കൂൾ വിദ്യാർത്ഥിനി അൻജിതയുടെ വിജയത്തിന് തിളക്കമേറെ. പരീക്ഷയുടെ തലേ ദിവസം തെങ്ങിൽ നിന്നും വീണ് അച്ചൻ മരണപ്പെട്ട വേദനയോടെ യാണ് അജ്ഞിത പരീക്ഷ എഴുതിയത്. നൂൽപ്പുഴ മുക്കുത്തികുന്ന് ഫോറസ്റ്റിനോട് ചേർന്നാണ് വൈദ്യുതി പോലും എത്താത്ത, ആനയടക്കം വന്യമൃഗങ്ങൾ ദിവസവും വന്ന് പോകുന്ന പ്രദേശത്താണ് അച്ചച്ചൻ രാഘവൻ, അമ ദേവകി, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരി അജന്യയും താമസിക്കുന്നത്. പി.ടി.എ പ്രസിഡൻ്റ് ശ്രീജൻ ടി.കെ, എസ്. എം സി ചെയർമാൻ സുഭാഷ് ബാബു പ്രിൻസിപ്പാൾ പി.എ. അബ്ദുൾ നാസർ , എച്ച് എം ജിജി ജേക്കബ്, ഗഫൂർ യു പി എന്നിവർ വീട്ടിൽ പോയി കുട്ടിയെ അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *