July 30, 2026

സ്‌കൂള്‍ വിപണി ജില്ലാതല ഉദ്ഘാടനം നടത്തി

0
Img 20240508 202114
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തിലുള്ള ത്രിവേണി സ്‌കൂള്‍ മാര്‍ക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍ നിര്‍വഹിച്ചു. ത്രിവേണി യൂണിറ്റ് മാനേജര്‍ പി.കെ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ബി. സുനീര്‍, പി. മുസ്തഫ, മറ്റ് ഉദ്യോഗസ്ഥരായ കെ. സക്കീന, എ. ഷൈനി, പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.

നോട്ട്ബുക്കുകള്‍, വിവിധ ഇനം കമ്പനികളുടെ ബാഗുകള്‍, കുടകള്‍, പഠനോപകരണങ്ങള്‍ എന്നിവ പൊതുവിപണിയെക്കാള്‍ 20 മുതല്‍ 35 വരെ ശതമാനം വിലക്കുറവില്‍ ത്രിവേണി മാര്‍ക്കറ്റില്‍ ലഭിക്കും. വിപണി ജൂണ്‍ 15 വരെ പ്രവര്‍ത്തിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *