May 20, 2024

അഖില കേരള നാടോടി നൃത്തം മത്സരത്തിൽ മൂന്നാം സ്ഥാനം സുകു കണ്ടാമലയ്ക്ക്

0
Img 20240509 085256

കൽപ്പറ്റ: കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടന്ന സ്നേഹ സംഗമം 2024 നൃത്ത അധ്യാപകർക്കുള്ള അഖില കേരള നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനം വയനാട് പുൽപ്പള്ളി സ്വദേശിയായ സുകു കണ്ടാമലയ്ക്ക് ലഭിച്ചു.

വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നൃത്താധ്യാപകനാണ് സുകു കണ്ടാമല. സുകു കണ്ടാമലയുടെ ശിക്ഷ ണത്തിൽ ഡാൻസ് പരിശീലനം നേടിയ നിരവധി വിദ്യാർത്ഥികൾ യുവജനോത്സവ വേദികളിൽ 100മേനി വിജയം ശ്രീലാളിതരായിട്ടുണ്ട്.

പുൽപ്പള്ളി വിജയ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന നൂപുര നൃത്ത വിദ്യാലയത്തിലൂടെ സുകു കണ്ടാമല അനേക വിദ്യാർത്ഥികൾക്കും, വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിലും നൃത്ത പരിശീലനം നൽകി വരുന്നു. കണ്ടാമല ശങ്കന്റെയും ലീലയുടെയും മകനാണ് നൃത്താ അധ്യാപകനായ സുകു. ഭാര്യ ദിവ്യ, മകൾ പാർവണേന്ദു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *