June 17, 2026

ഹയർ സെക്കൻഡറി പരീക്ഷാ ഫലം: ജില്ലയില്‍ 72.13 ശതമാനം വിജയം

0
Img 20240509 184729
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഹയർ സെക്കൻഡറി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 72.13 ശതമാനം വിജയം. 813 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ജില്ലയിലെ 60 സ്കൂളുകളിൽ നിന്നും 9773 വിദ്യാര്‍ത്ഥികളാണ് ഹയർ സെക്കൻഡറി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 9557 വിദ്യാർത്ഥികൾ പരീക്ഷ എഴുതുകയും 6893 വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അർഹത നേടുകയും ചെയ്തു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 54 ശതമാനം വിജയമാണ് ജില്ല നേടിയത്. 11 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 694 പേർ പരീക്ഷ എഴുതിയതിൽ 375 പേർ ഉപരി പഠനത്തിന് അർഹരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *