June 17, 2026

വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികളെ വിജയിപ്പിച്ച് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ

0
Img 20240509 184051
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക: വയനാട് ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുകയും ഏറ്റവും അധികം വിദ്യാർഥികൾ ഉന്നത വിജയത്തിന് അർഹരാവുകയും ചെയ്ത വിദ്യാലയമായി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ അഭിമാനാർഹ നേട്ടം കരസ്ഥമാക്കി. 435ൽ 433 വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. അതോടൊപ്പം തന്നെ 71 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ജില്ലയിൽ ഏറ്റമധികം എ പ്ലസ് കിട്ടിയ വിദ്യാലയങ്ങളിൽ ഒന്നാണിത്. പരീക്ഷ എഴുതിയ പട്ടികജാതിക്കാരായ എല്ലാ വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജ്മെന്റ് പിടിഎ സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *