May 21, 2024

ചിറക്കരയിൽ കടുവ പശുക്കിടാവിനെ കൊന്നു

0
Img 20240510 173633

തലപ്പുഴ: തലപ്പുഴ ചിറക്കരയിൽ കടുവ പശുക്കിടാവിനെ കൊന്നു. അഞ്ചാം നമ്പർ പാരിസൺസ് എസ്റ്റേറ്റിലെ തേയില ത്തോട്ടത്തിനുള്ളിലെ വയലിൽ കെട്ടിയിരുന്ന അത്തി ക്കാപറമ്പിൽ എ.പി അബ്‌ദുറഹ്മാൻ്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

പശുക്കിടാവിനെ 5 മീറ്റർ ദൂരം കടുവ വലിച്ചുകൊണ്ട് പോയിട്ടുണ്ട്. ബെഗൂർ റെയിഞ്ച് ഓഫിസർ ആർ രാഗേഷിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വനം വകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *