April 28, 2026

വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിച്ചു 

0
Img 20240511 113047
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: രണ്ടാം സീസൺ വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജി.എം.എച്ച്‌.എസ്.എസ് ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രാരംഭ ചടങ്ങിൽ സുജീഷ് കെ അധ്യക്ഷത വഹിച്ചു.സുരേഷ് കൊടുവാറ്റിൽ, ധനേഷ് കെ, ജിബിൻ ജോർജ്, അലി എ തുടങ്ങിയവർ സംബന്ധിച്ചു.

കോക്കടവ് ഫ്ലായിം ബോയ്സ് ക്രിക്കറ്റ് ക്ലബിന്റെയും, കള്ളംവെട്ടി ബ്ലാക്ക് ബോയ്സ് ക്രിക്കറ്റ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വെള്ളമുണ്ട പ്രീമിയർ ക്രിക്കറ്റ്‌ ലീഗ് സംഘടിപ്പിക്കുന്നത്.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിൽ ജില്ലയിലെ പത്തോളം വരുന്ന പ്രമുഖ ടീമുകൾ പങ്കെടുക്കുന്നുണ്ട്.

ക്രിക്കറ്റ് കളിക്കുന്നതിനും ആസ്വദിക്കുന്നതിനും ഉയർന്ന ഏകാഗ്രതയും ശ്രദ്ധയും ആവശ്യമാണ്, ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കാൻ കഴിയുന്ന സാമൂഹികവൽക്കരണത്തിനും ടീം ബിൽഡിംഗിനും ഇത് അവസരങ്ങൾ നൽകുന്നു എന്ന നിലക്ക് പുതിയ കാലത്ത് ഗ്രാമീണ ക്രിക്കറ്റ് ടൂർണമെന്റുകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

400 വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കിയ കായിക വിനോദമായ ക്രിക്കറ്റ്. ശാരീരിക വൈദഗ്ധ്യം, തന്ത്രപരമായ ചിന്ത, ടീം ഡൈനാമിക്സ് എന്നിവയുടെ അതുല്യമായ സംയോജനം കൂടി പ്രദാനം ചെയ്യുന്നുണ്ടെന്ന് ജുനൈദ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *