എക്സൈസ് വകുപ്പിന്റെ ‘അക്ഷരദീപം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി
തിരുനെല്ലി: ഒന്ന് മുതൽ 10 ആം ക്ലാസ്സ് വരെയുള്ള എഴുത്തും വായനയും അറിയില്ലാത്ത കുട്ടികളെ അക്ഷരലോകത്തേക്ക് കൈ പിടിച്ച് ഉയർത്തുക, മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പി.എസ്.സി പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ആരംഭിച്ച അക്ഷരദീപം പദ്ധതി മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിലെ ഗാജഗടി മധ്യപാടി കോളനിയിൽ ആരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജീവൻ തരിപ്പ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു കുട്ടികളെ എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് കഥകളിലൂടെയും കവിതകളിലൂടെയും നയിക്കുക,സർക്കാർ ജോലികളിലേക്കു എത്തിച്ചേരാനുള്ള പഠന വഴികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ആഴ്‌ചയിൽ 2 ദിവസം വീതം എക്സൈസ് ഓഫീസർമാർ കോളനികളിലെ സാമൂഹ്യ പഠന മുറികളിൽ എത്തി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും.





Leave a Reply