May 21, 2026

നാലുവര്‍ഷ ഡിഗ്രി: നടവയല്‍ സിഎം കോളജ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

0
Img 20240511 155211
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നാലു വര്‍ഷ ഡിഗ്രി പഠനത്തിനു നടവയല്‍ സിഎം കോളജ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മേഖലാതലത്തില്‍ 14,15,16 തീയതികളില്‍ കോളജ് നടത്തുന്ന പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്ന് അധ്യാപകരായ കെ. സജീര്‍, പി.ആര്‍. രജിത, പി.സി. കിരണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓരോ സെമസ്റ്ററിനും ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്-40 ശതമാനം, ബിഎ ജേണലിസം-30, ബിബിഎ-20, ബികോം(ഫിനാന്‍സ്)-25, ബിഎ ഇക്കണോമിക്‌സ്-25, ബിഎ ഇംഗ്ലീഷ്-25, ബിസിഎ-15 ശതമാനം എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ്. വിശദവിവരത്തിന് 9745672880, 9562577338 എന്നീ നമ്പറുകളില്‍ വിളിക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *