May 20, 2024

കുന്നമ്പറ്റ ക്ഷേത്രത്തില്‍ ഏഴാം വാര്‍ഷിക മഹോത്സവം തുടങ്ങി

0
Img 20240511 155522

കല്‍പ്പറ്റ: മേപ്പാടി കുന്നമ്പറ്റ ശ്രീഭഗവതി ശാസ്താ ക്ഷേത്രത്തില്‍ ഏഴാം വാര്‍ഷിക മഹോത്സവം തുടങ്ങിയതായി ആഘോഷ കമ്മിറ്റി ഭാരവാഹികളായ അജേഷ് കനകത്ത്, സതീഷ് ആത്തിവയല്‍, കെ.കെ. കൃഷ്ണമോഹന്‍, അജ്മല്‍ സാജിദ്, ടി.ആര്‍. അരുണ്‍രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ ആറിനാണ് ഉത്സവ സമാപനം. ഞായര്‍ രാത്രി എട്ടിന് പ്രഭാഷണവും തുടര്‍ന്ന് നാട്ടുത്സവവും നടക്കും. 13ന് നാളെ വൈകുന്നേരം 6.30ന് നഗരപ്രദക്ഷിണം. രാത്രി എട്ടിന് സാംസ്‌കാരിക സമ്മേളനം, ആകാശ വിസ്മയം. രാത്രി ഒന്‍പതിന് ഗാനമേള.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *