കൃഷി നാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് കോൺഗ്രസ് നേതാക്കൾ
പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിൽ കടുത്ത വരൾച്ചയെ തുടർന്ന് കൃഷി നാശമുണ്ടായ പ്രദേശങ്ങൾ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വരൾച്ചയിൽ പുൽപ്പള്ളി പഞ്ചായത്തിലാണ് വ്യാപക കൃഷി നാശമാണുണ്ടായതെന്നും കർഷകരുടെ കാപ്പി, കുരുമുളക്, കമുക്, തെങ്ങ്, വാഴ ഉൾപ്പെടെയുള്ള വിളകളാണ് വ്യാപകമായി നശിച്ചെന്നും കൂടാതെ മേഖലയിൽ രൂക്ഷമായ ജലക്ഷാമവും നേരിടുകയാണെന്നും സംഘാഗങ്ങൾ പറഞ്ഞു. വരൾച്ചയെ തുടർന്ന് കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കൃഷി വകുപ്പിന്റേയും റവന്യൂ വകുപ്പിൻയും ഭാഗത്തുനിന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതാക്കൽ ആവശ്യപ്പെട്ടു.
കൃഷിനാശമുണ്ടായ കർഷകരുടെ മുഴുവൻ കൃഷിയിടങ്ങളും കൃഷി വകുപ്പിൻന്റെ നേതൃത്വത്തിൽ നേരിട്ടെത്തി നാശനഷ്ടം വിലയിരുത്താൻ കൃഷി വകുപ്പ് തയ്യാറാകണമെന്നും. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളെ ദുരന്ത മേഖലയായി പ്രഖ്യാപിച്ച് കർഷകർക്ക് അടിയന്തിര സഹായം നൽകാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും അടിയന്തിരമായി ഉന്നത കൃഷി വകുപ്പ് സംഘം മേഖല സന്ദർശിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളായ ടി.എസ്. ദിലീപ് കുമാർ, പി.ഡി. ജോണി, റെജി പുളിങ്കുന്നേൽ, സി.പി. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷിയിടങ്ങൾ സന്ദർശിച്ചത്.





Leave a Reply