May 21, 2026

കോൺഗ്രസ് ആദരിച്ചു

0
Img 20240511 163336
By ന്യൂസ് വയനാട് ബ്യൂറോ

എടവക: കാലടി ശ്രീ ശങ്കര സർവകലാശാലയിൽ നിന്നും സംസ്കൃതത്തിൽ ഡോക്റേറ്റ് നേടിയ രണ്ടേനാൽ സ്വദേശിനി ഡോ.ഉദയ കൃഷ്ണ‌യേയും കേരള സർവകലാശാലയുടെ എം.എസ്.സി സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എള്ളുമന്ദം സ്വദേശിനി മിൽഡ മത്തായിയേയും എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു മണ്ഡലം പ്രസിഡണ്ട് ഉഷ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡി. സി.സി ജനറൽ സെക്രട്ടറി എച്ച് ബി പ്രദീപ് മാസ്റ്റർ പ്രതിഭകളെ ആദരിച്ചു.

മാനന്തവാടി ഫാർമേഴ്സ് ബാങ്ക് പ്രസിഡണ്ട് കെ.എൽ. മത്തായി, മണ്ഡലം ഭാരവാഹികളായ സിബി ആശാരിയോട്ട്, റെജി. വി.പി, കെ.എം. ഇബ്രാഹിം കുട്ടി, മഹിള കോൺഗ്രസ മണ്ഡലം പ്രസിഡണ്ട് അനിത. വി.സി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുഹനാസ്.ടി.എ, ഫാർമേഴ്സ് ബാങ്ക് ഡയറക്ടർമാരായ ലീല ഗോവിന്ദൻ, സൽജു സജി, ദീപ്തിഗിരി ക്ഷീരസംഘം ഡയറക്ട‌ർ അച്ചപ്പൻ പെരുഞ്ചോല, ഡാരിസ് കല്ലോടി, ജോസ് മച്ചുകുഴി പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *