May 21, 2026

സിപിഐ നേതാവ് എംപി എം.സെൽവരാജ് അന്തരിച്ചു

0
Img 20240513 093326
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു. 67-ാ വയസ്സിലാണ് അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരക്കായിരുന്നു മരണം. 1989ഇൽ ആദ്യമായി എംപി ആയ സെൽവരാജ് പിന്നീട് മൂന്ന് വട്ടം കൂടി നാഗപട്ടണത്ത് നിന്ന് വിജയിച്ചു. വൃക്കസംബന്ധമായ രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൊട്ടൂരിൽ നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവർ അനുശോചിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *