ആരോഗ്യ ബോധവത്കരണ മാരത്തൺ നടത്തി
അമ്പലയവൽ: ആരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് ജില്ലയിലെ മുതിർന്ന കായികതാരങ്ങൾ മാരത്തൺ നടത്തി. ‘ആരോഗ്യം സമ്പത്ത് ആരോഗ്യസംരക്ഷണത്തിന് വ്യായാമം’ എന്ന മുദ്രാവാക്യവുമായാണ് 15 കിലോമീറ്റർ മാരത്തൺ സംഘടിപ്പിച്ചത്.
അമ്പലവയലിൽനിന്ന് ആരംഭിച്ച മാരത്തൺ കാക്കവയൽ ജവാൻ സ്മൃതിമണ്ഡപത്തിൽ സമാപിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിങ് സംസ്ഥാന സെക്രട്ടറി ശ്രീജ ശിവദാസ് ഫ്ളാഗ് ഓഫ് ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ഒ.വി. വർഗീസ്, സെക്രട്ടറി സി. റഷീദ് എന്നിവർ കായികതാരങ്ങളെ ആദരിച്ചു. മുതിർന്ന കായികതാരം എ.കെ. ഗോവിന്ദൻ, പി.ഐ. ജോസി, എ.സി. ബേബി, പി. ജംഷീദ്, പി.എസ്. ജിഷ്ണു, എം.വി. ബിന്ദു എന്നിവർ മാരത്തണിൽ പങ്കെടുത്തു.
മാരത്തണിന് കാക്കവയൽ ജി.എച്ച്.എസ്.എസ്. സ്പോർട്സ് അക്കാദമിയും കാക്കവയൽ പൗരാവലിയും ചേർന്ന് സ്വീകരണം നൽകി. ലൂക്കാ ഫ്രാൻസിസ്, കെ. സുനിൽ, പി.എച്ച്. ജെയിംസ് എന്നിവർ സംസാരിച്ചു.





Leave a Reply