ബസ് ജീവനക്കാരുടെ സത്യസന്ധത: ഉടമക്ക് തിരിച്ചുലഭിച്ചത് 7 പവൻ സ്വർണാഭരണം
പുൽപ്പള്ളി: പുൽപ്പള്ളിയിൽ നിന്ന് സീതാമൗണ്ടിലേക്കുള്ള അമ്പാടി ബസിലാണ് സംഭവം. ബസ് യാത്രക്കിടെ 7 പവന്റെ സ്വർണാഭരണങ്ങളും രേഖകളുമട ങ്ങിയ പേഴ്സ് ഉടമ പുൽപ്പള്ളി കാര്യമ്പാതി ക്കുന്ന് സ്വദേശി പഴയംപ്ലാക്കിൽ ആനന്ദവല്ലി മറന്നുവെക്കുകയായിരുന്നു. ബസ് പുൽപ്പള്ളി യിലെത്തിയപ്പോൾ പേഴ്‌സ് കണ്ടക്ടർ പാളക്കൊല്ലി പ്ലാക്കിക്കുനി സുരേഷ് ബാബുവിനും ഡ്രൈവർ ഷിനോജിനും ലഭിച്ചു. തെളിവ് സഹിതം ഉടമയെത്തിയതോടെ ബസ് ജീവനക്കാർ സ്വർണാഭരണങ്ങളടക്കമുള്ള പേഴ്‌സ് കൈമാറുകയായിരുന്നു.





Leave a Reply