May 21, 2024

മഴക്കാലമെത്തിയാൽ റോഡിൽ സഹസിക യാത്ര: ചെളിക്കുളമായി വെള്ളമുണ്ട തൊണ്ടർനാട് റോഡ്

0
Img 20240514 165537

വെള്ളമുണ്ട: മഴക്കാലമെത്തിയാൽ ദുരിതയാത്രയാണ് വെള്ളമുണ്ട -ഇൻണ്ടെരിക്കുന്നു റോഡിൽ നേരിടേണ്ടി വരുന്നത്. കാലങ്ങളേറെയായി ഈ റോഡ് അശേഷം തകർന്ന് കിടക്കുകയാണ്. വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഒരു റോഡാണ് ഇതെന്നതും ശ്രദ്ധേയമാണ്. മഴപെയ്തു ചെളിക്കുളമായതോടെ ഇതിലൂടെയുള്ള യാത്രയിൽ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. ദിവസേന നൂറിലേറെ വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡ് ഈ അവസ്ഥയിൽ തുടരുന്നത് ബന്ധപ്പെട്ട അധികൃതരുടെ കനത്ത അനാസ്ഥ കാരണമാണ്. മറ്റ് ഭാഗങ്ങളിലെല്ലാം റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുമ്പോൾ പഞ്ചായത്ത് അധികൃതർ ഈ റോഡിലേക്ക് മാത്രം തിരിഞ്ഞു പോലും നോക്കിയിട്ടില്ല. കടുത്ത അവഗണന തുടരുന്നു.

ചെളിനിറഞ്ഞ റോഡിലൂടെ കടന്നു പോകുന്ന ഇരുചക്ര വാഹനങ്ങളും കൽനടയാത്രക്കാരും തെന്നി വീണുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. തകർന്ന് കിടക്കുന്ന ഈ റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ വേറെയും. ഈ റോഡ് രണ്ട് മെമ്പർമാരുടെ കീഴിലാണെന്നും, റോഡ് പുനർനിർമാണത്തിന്റെ കാര്യം ചോദിക്കുമ്പോളെല്ലാം പാസ്സ് ആയിട്ടുണ്ടെന്ന് പറയുന്നതല്ലാതെ, മഴക്കാലമെത്തിയിട്ടും ഈ ഭാഗത്തേക്ക്‌ തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഈ റോഡ് എത്രയും പെട്ടെന്ന് അറ്റകുറ്റപണികൾ നടത്തി സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തുകളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ശോചനിയവസ്ഥ ന്യൂസ്‌ വയനാട് മുൻപും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഈ റോഡിന്റെ പണികൾ പൂർത്തീകരിച്ച് റോഡ് സഞ്ചാര യോഗ്യമാക്കേണ്ടത് അഭികാമ്യമാണ്. ബന്ധപ്പെട്ട പ്രാദേശിക ഭരണകൂടം ഈ റോഡ് സന്ദർശിക്കുകയും യാത്രാ ക്ളേശത്തിന് ഉടൻ പരിഹാരം കാണുകയും ചെയ്യേണ്ടതുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *