May 21, 2026

വ്യാപാര സമുച്ചയത്തിലെ ശൗചാലയം നവീകരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം

0
Img 20240516 095415
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിലെ ശൗചാലയം നവീകരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം. കോട്ടക്കുന്നിൽ വയോജന പാർക്കിനുസമീപമുള്ള കെട്ടിടത്തിലെ ശൗചാലയമാണ് രണ്ടുവർഷത്തോളമായി പ്രവർത്തന രഹിതമായിരിക്കുന്നത്.

കെട്ടിടത്തിന്റെ മുകളിലത്തെനിലയിൽ കൃഷിഭവൻ പ്രവർത്തിക്കുന്നുണ്ട്. കൃഷിഭവന്റെ അകത്ത് ശൗചാലയം ഉള്ളതിനാൽ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടില്ല.

എന്നാൽ കെട്ടിടത്തിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവർക്കും ഇവിടെയെത്തുന്ന ആളുകൾക്കും ഉപയോഗിക്കാൻ ആകെയുണ്ടായിരുന്ന ശൗചാലയമാണ് രണ്ടുവർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെയാണ് ശൗചാലയം ഉപയോഗശൂന്യമായത്. നഗരസഭ അധികൃതരോട് ഒട്ടേറെത്തവണ ശൗചാലയം നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല എന്നാണ് വ്യാപാരികളുടെ പരാതി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *