കാറ്റിലും മഴയിലും കനത്ത നാശം
കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം ശക്തമായി വീശിയ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. ഒട്ടേറെ നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങൾ വൈദ്യുതി ലൈനിൽ പൊട്ടി വീണു വൈദ്യുതി വിതരണവും നിലച്ചിരുന്നു. കൽപറ്റ ചുഴലിയിൽ മിൽമയ്ക്കു സമീപം കെ.സച്ചിദാനന്ദന്റെ വീടിനു മുകളിലേക്കു കാറ്റാടി, പ്ലാവ് മരങ്ങൾ വീണു നാശനഷ്ടമുണ്ടായി. ഒട്ടേറെ ഓടും വാട്ടർ ടാങ്കും തകർന്നു.





Leave a Reply