പോസ്റ്ററുകൾ നീക്കി നഗരസഭ
ബത്തേരി: ട്രാഫിക് ജംക്‌ഷനിലെ നഗരമതിലിൽ നിറയെ സ്വകാര്യ സ്ഥാപനം പോസ്റ്ററുകളൊട്ടിച്ചത് ശ്രദ്ധയിൽ പെട്ടയുടനെ ശുചീകരണ തൊഴിലാളികളെത്തി നീക്കം ചെയ്തു. ടൗണിലെ പൂമരത്തോടു ചേർന്ന് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന മതിലിലാണ് വിസ്മയ മാക്സസ് എന്ന സ്‌ഥാപനം നിറയെ പോസ്റ്ററുകളൊട്ടിച്ചത്. സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി നാട്ടുകാരെത്തിയതോടെ നഗരസഭയുടെ ശുചീകരണ തൊഴിലാളികളെത്തി മുഴുവൻ പറിച്ചു നീക്കി. സ്ഥാപനത്തിന് നോട്ടിസ് നൽകുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.





Leave a Reply