May 16, 2026

ഓർമ്മകൾ പെയ്യുമ്പോൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

0
Img 20240519 191659
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: സി.കെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഓർമ്മകൾ പെയ്യുമ്പോൾ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു. 2005 മുതൽ 2023 വരെയുള്ള ബിഎഡ് ബാച്ചുകളിലെ വിദ്യാർത്ഥികളാണ് ഒത്തുചേർന്നത്.

സൗഹൃദ സമ്മേളനം, അനുഭവം പങ്കുവെക്കൽ, ഫലവൃക്ഷതൈ നടീൽ വിവിധ കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടന്നു. സി കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം അധ്യക്ഷത വച്ചു. സി കെ ആർ എം ഐ ടി ഇ പ്രിൻസിപ്പൽ ഷൈൻ പി ദേവസ്യ, ബി. എഡ് കോളേജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ്, പി എസ് അനീഷാ ബീഗം, പി ബി നീതു, ആർ എസ് സൗമ്യ,കുക്കു ജോയ്, അമ്പിളി ജോർജ്, സി എച്ച് അസ്ന, എംജി മനോജ് ഷീല ജയപ്രകാശ് സുമേഷ് സുശീലൻ സി വി എൽദോസ് ഷീബ അബ്രഹാം രസ്ന ജിതിൻ വിഎസ് മാളവിക സൂര്യ മോൾ എന്നിവർ സംസാരിച്ചു. സുരേഷ് കുമാർ, ഇനിയുമീ തിരുമുറ്റത്ത് ഒരിക്കൽക്കൂടി എന്ന പേരിൽ സ്വന്തം കവിത അവതരിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *