June 16, 2026

വിദ്യാർത്ഥികളെ അനുമോദിക്കലും കരിയർ ഗൈഡൻസ് ക്ലാസും നടത്തി

0
Img 20240521 143854
By ന്യൂസ് വയനാട് ബ്യൂറോ

തോണിച്ചാൽ: തോണിച്ചാൽ യുവജന വായനശാലയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാനായുള്ള അനുമോദന സദസും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻബേബി പരിപാടി ഉദ്ഘാടനം ചെയ്‌തു. വായനശാല പരിധിയിൽ നിന്നും പ്ലസ് ടു വിഭാഗത്തിൽ എല്ലാ വിഭാഗത്തിലും ഫുൾ എ പ്ലസ് മാർക്ക് നേടിയ സാന്ത്വന അനിൽ, സോനാലി ബിനു എന്നിവർക്കും എസ്.എസ്. എൽ.സി വിഭാഗത്തിൽ ഫുൾ എ പ്ലസ് വാങ്ങിയ അക്ഷര, മെഹഅൽതാഫ്, നിയകൃഷ്ണ, പാർവ്വതി എന്നിവർക്കും ഉപഹാരം നൽകി അനുമോദിച്ചു. അതോടൊപ്പം തന്നെ ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിൽ വിജയം വരിച്ച വായനശാല പരിധിയിലെ എല്ലാ കുട്ടികളെയും വായനശാല ഉപഹാരം നൽകി അനുമോദിച്ചു.

കരിയർ ഗൈഡൻസ് ക്ലാസ്സിന് വി.കെ.ബാബുരാജ് മാസ്റ്റർ നേതൃത്വം നൽകി. വായനയ്ക്ക് അവധിയില്ലാ എന്ന പരിപാടിയുടെ സമാപനവും ഇതോടൊപ്പം നടത്തി. അവധിക്കാല വായന പരിപാടിയിൽ പങ്കെടുത്ത ജി. എൽ പി സ്ക്കൂൾ പൈങ്ങാട്ടിരിയിലെ വിദ്യാർത്ഥികൾക്കായുള്ള ക്ലാസ് മാനന്തവാടി എ യു പി സ്കൂ‌ൾ അധ്യാപിക ബീന ടീച്ചർ നടത്തി.

അനുമോദന യോഗത്തിൽ യുവജന വായനശാല പ്രസിഡണ്ട് എം.പി. വത്സൻ അധ്യക്ഷത വഹിക്കുകയും വായനശാല സെക്രട്ടറി പി.കെ അനിൽകുമാർ സ്വാഗതം പറയുകയും ചെയ്തു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ എ. വി മാത്യു നല്ലൂർനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ പി. സന്തോഷ്, സതീഷ് ബാബു എ ഇ, സുധ പി (വനിതാവേദി), ശ്രീലക്ഷ്മി (ബാലവേദി), ജോസ് ടി എ (വയോജനവേദി) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വി.പി ബാലചന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *