തേർത്ത് കുന്ന് റോഡ് ടാറിംഗിൽ അപാകതയെന്ന് ആരോപണം.
പുതുശേരിക്കടവ്: പടിഞ്ഞാറത്തറ പഞ്ചായത്തിലെ നാലാം വാർഡിലെ തേർത്ത് കുന്ന് റോഡ് റീ ടാറിംഗ് പ്രവർത്തിയിൽ അപാകതയുണ്ടന്ന് നാട്ടുകാർ ആരോപിച്ചു. പൊട്ടിപൊളിഞ്ഞ റോഡിലെ പല ഭാഗത്തും കുഴികൾ അടച്ചിട്ടില്ല. ഇതു മൂലം വാഹന ഗതാഗതവും യാത്രയും ക്ലേശകരമാണ്. മഴക്കാലത്ത് കുഴികളിൽ ചെളിയും വെള്ളവും നിറഞ്ഞിരിക്കുകയാണ്.
ടാറിംഗ് നടത്തിയ ഭാഗത്തും അപാകതയുണ്ട്. മഴവെള്ളം കെട്ടി നിൽക്കുമ്പോഴാണ് ടാറിംഗ് പൂർത്തികരിച്ചത്. എസ്റ്റിമേറ്റ് പ്രകാരം നിർമാണം നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
അതേസമയം എസ്റ്റിമേറ്റ് പ്രകാരമാണ് പ്രവർത്തി നടത്തിയതെന്ന് അസി.എഞ്ചിനീയർ പറഞ്ഞു. അപാകതയുണ്ടങ്കിൽ പരിഹരിക്കപ്പെടുമെന്നും അറിയിച്ചു.
ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാർ പരാതി നൽകി. ചെറുകുഴികളടച്ച് നിർമാണം പൂർത്തീകരിക്കണമെന്ന തങ്ങളുടെനിർദ്ദേശം കരാറുകാരൻ അട്ടിമറിച്ചെന്ന് വാർഡ് മെമ്പറും ആരോപിച്ചു.





Leave a Reply