July 8, 2026

ജൈവവൈവിധ്യ സംരക്ഷണ ബോധവൽക്കരണം നടത്തി

0
Img 20240523 105116
By ന്യൂസ് വയനാട് ബ്യൂറോ

തോൽപ്പെട്ടി: സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വയനാട്, മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി ബേഗൂർ ഫോറസ്റ്റ് റേഞ്ച് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫിൻ്റെയും, തോൽപ്പെട്ടി വൈൽഡ് ലൈഫ് റേഞ്ച് തോൽപ്പെട്ടി സ്റ്റേഷൻ സ്റ്റാഫിന്റെയും സഹകരണത്തോടെ തെറ്റ് റോഡ് ഭാഗത്ത് വെച്ച് വാഹന യാത്രക്കാർക്ക് ജൈവവൈവിധ്യ സംരക്ഷണ ബോധവൽക്കരണം നൽകുകയും, തെറ്റ് റോഡ് മുതൽ തോൽപ്പെട്ടി വരെയുള്ള പാതിയോരത്തെ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം നടത്തുകയും ചെയ്‌തു. ബോധവൽക്കരണ ക്യാമ്പയിൻ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. എസ്എഫ്ഒമാരായ കെ. ശ്രീജിത്ത്, സി. എസ് വേണു എന്നിവർ ആശംസകൾ അർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *