June 16, 2026

മെയ് 26: ഭൂസമര സമ്മേളനം ഡോ. പി.ജെ ജയിംസ് ഉദ്ഘാടനം ചെയ്യും

0
Img 20240524 193910
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അഞ്ചര ലക്ഷം ഏക്കർ വരുന്ന തോട്ടം ഭൂമി വിദേശ കമ്പനികളിൽ നിന്നും അവരുടെ ബിനാമികളായ കോർപ്പറേറ്റുകളിൽ നിന്നും നിയമ നിർമ്മാണത്തിലൂടെ തിരിച്ചു പിടിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന, കേരളത്തിൽ ശക്തമായി ഉയർന്നു വരേണ്ട, ഐക്യപ്പെട്ട ഭൂപ്രക്ഷോഭത്തിന്അടിത്തറ സൃഷ്ടിക്കുന്നതായിരിക്കും മെയ് 26 ന് കൽപ്പറ്റയിൽ നടക്കുന്ന ഭൂസമരസമ്മേളനം. സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി ഡോ. പി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളന പരിപാടിയിൽ എം. ഗീതാനന്ദൻ, പി.കൃഷ്ണമ്മാൾ, ശ്രീരാമൻ കൊയ്യോൻ, ജി. ഗോമതി, എം.പി. കുഞ്ഞിക്കണാരൻ, എം.കെ. ദാസൻ, സുകുമാരൻ അട്ടപ്പാടി, ടി.സി. സുബ്രഹ്മണ്യൻ, ടി. ആർ ചന്ദ്രൻ, സുലോചന രാമകൃഷ്ണൻ, എൻ. ബാദുഷ, കെ. കെ. സുരേന്ദ്രൻ മണിക്കണ്ഠൻ. സി, തുടങ്ങിയവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *