May 6, 2026

ജനറൽബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മെയ് 28ന് 

0
Img 20240525 152717
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മെയ് 28ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ മാനന്തവാടി വ്യാപാര ഭവനിൽ നടക്കും സമ്മേളനം ജില്ലാ പ്രസിഡൻ്റ് കെ. കെ വാസുദേവൻ ഉൽഘാടനം ചെയ്യും.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളായ വിദ്യാർത്ഥിനി വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിക്കും എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ അംഗമായ ബ്രാൻ അഹമ്മദ് കുട്ടിയെ യോഗത്തിൽ ആദരിക്കും.

മർച്ചന്റ്സ് അസോസിയേഷൻ അംഗമായവരായ വ്യാപാരികൾക്ക് നൽകുന്ന മരണാനന്തര സഹായ പദ്ധതിയുടെ ഉദ്ഘാടനം യോഗത്തിൽ ഒ ആർ കേളു എം എൽ എ അവാർഡ്ദാനം നിർവഹിക്കു.

ജില്ലാ പപഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും മാനന്തവാടി സ്പെഷ്യൽ കോടതി ജഡ്ജി പി ടി പ്രകാശൻ നിയമ വിജ്ഞാന സദസ്സ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ സഹായ വിതരണവും നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡൻറ് കെ ഉസ്മാൻ ട്രഷറർ എൻ പി ഷിബി സെക്രട്ടറിമാരായ എം കെ ശിഹാബുദ്ദീൻ ജോൺസൺ ജോൺ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *