May 6, 2026

എം ബി ബി എസ് പാസായ വിഷ്ണുവിനെ എന്‍ ഡി അപ്പച്ചന്‍ അഭിനന്ദിച്ചു

0
Img 20240527 095713
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ആദിവാസി വിഭാഗത്തില്‍ നിന്നും എം ബി ബി എസ് പാസായ വെള്ളമുണ്ട പത്താംമൈല്‍ കരിവണശേരി കോളനിയിലെ കെ അണ്ണന്റെ മകന്‍ വിഷ്ണുവിനെ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അഭിനന്ദിച്ചു. നല്ലൂര്‍നാട് റെസിഡന്‍ഷ്യന്‍ സ്‌കൂളിലാണ് വിഷ്ണു പഠിച്ചിരുന്നത്. അതിന് ശേഷം തിരുവനന്തപുരത്ത് ഗോകുലം മെഡിക്കല്‍ കോളജിലായിരുന്നു തുടര്‍പഠനം നടത്തിയത്.

ഡോക്ടറായി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നാണ് വിഷ്ണു പറഞ്ഞത്. മാത്രമല്ല, വിദ്യാഭ്യാസകാലത്ത് അധ്യാപകരുടെ പ്രോത്സാഹനത്തെ കുറിച്ചും വിഷ്ണു സൂചിപ്പിച്ചു. ഇത്തരത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു യുവാവിന്റെ നേട്ടം വയനാടിന് അഭിമാനകരമാണെന്നും, ആതുരചികിത്സാരംഗത്ത് നിറഞ്ഞുനില്‍ക്കാന്‍ വിഷ്ണുവിന് കഴിയട്ടെയെന്നും അപ്പച്ചന്‍ ആശംസിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *