ഒഴക്കോടി നാഷണൽ വായനശാല വാർഷികാഘോഷം സമാപിച്ചു
മാനന്തവാടി: ഒഴക്കോടി നാഷണൽ വായനശാലയുടെ ഒരു വർഷം നീണ്ടു നിന്ന വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.ടി സുഗതൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് ഇ.കെ മോഹനൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പുഷ്പാ രാജൻ, പി.വി ജോർജ്, ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി എ.വി മാത്യു, ഷൈലാ ജോസ്, ഗീതാ ശശി, നാഷണൽ എൽ.പി സ്‌കൂൾ ഹെഡ്‌മാസ്റ്റർ കെ.ബിഷി ജീഷ്, കെ.മൈമൂന,എ.കെ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ആഘോഷ പരിപാടികൾക്ക് എൻ.സുനിൽ കുമാർ, വൈശാഖ് വത്സൻ, ടി.കെ ജനാർദ്ദനൻ, കെ. വാരിജാഷൻ പി.ഡി ഷാജി, വി.ടി ജോസ് എന്നിവർ നേതൃത്യം നൽകി.





Leave a Reply