സുവർണ ജൂബിലി നിറവിൽ തലപ്പുഴ ജിഎച്ച്എസ്എസ്
തലപ്പുഴ: തലപ്പുഴ ഗവ. ഹയർസെക്കണ്ടറി സ്കൂൾ അമ്പതിന്റെ നിറവിൽ 1974 ൽ തോട്ടം മേഖലയായ തലപ്പുഴയിൽ ആരംഭിച്ച സ്കൂൾ പടിപടിയായ ഉയർച്ചകളിലൂടെ ഇപ്പോൾ 5 ഹയർസെക്കന്ററി ബാച്ചുകൾ അടക്കം ആയിരത്തോളം കുട്ടികൾ പഠിയ്ക്കുന്ന വിദ്യാലയമായി മാറിയിരിക്കുകയാണ്.
സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ സമുചിതമായി സംഘടിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചതായി സംഘാടകർ അറിയിച്ചു വയനാട് എം.പിയും വടക്കേ വയനാട് എം എൽ എ യുമടക്കം സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടുന്നതാണ് കമ്മിറ്റി ഈ വർഷം ജൂൺ 3 മുതൽ ഡിസംബർ 31 വരെ, വിവിധ ഘട്ടങ്ങളിലായി കലാ-കായിക മത്സരങ്ങൾ, സെമിനാറുകൾ, സാംസ്‌കാരിക സായാഹ്നങ്ങൾ, തുടങ്ങി വിപുലമായ ആഘോഷ പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത് ജൂൺ 3ന് സുവർണ്ണ ജൂബിലിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ലോഗോ പ്രകാശനത്തോടെ പരിപാടികൾക്ക് തുടക്കമാവും പ്രതിഭാ സംഗമം, കലാസന്ധ്യ, ചിത്ര- കവിതാ രചനാ മത്സരങ്ങൾ, പൂർവ അധ്യാപക- വിദ്യാർത്ഥി സംഗമം, സെമിനാർ തുടങ്ങിയ പരിപാടികളാണ് നിലവിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ എൽസി ജോയ് (തവീഞ്ഞാൽ ഗ്രാമ പഞ്ചായത് പ്രസിഡൻ്റ്), മീനാക്ഷി രാമൻ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ), ലൈജി തോമസ് (വാർഡ് മെമ്പർ) ഷബിത (വാർഡ് മെമ്പർ) എം.ജി. ബിജു (ചെയരമാൻ, ജൂബിലീ ആഘോഷ കമ്മിറ്റി), സതീശൻ ഇ കെ (വർക്കിംഗ് ചെയരമാൻ, ജൂബിലീ ആഘോഷ കമ്മിറ്റി), ഷീജ പി എ (സ്‌കൂൾ പ്രിൻസിപ്പൽ), എം. സജ്നാകുമാരി (വൈസ് പ്രിൻസിപ്പൽ) കെ വി ജോൺസൺ എന്നിവർ പങ്കെടുത്തു.





Leave a Reply