ശിലാസ്ഥാപന കർമ്മം നടത്തി
മാനന്തവാടി: മാനന്തവാടി ലയൺസ് ക്ലബ്ബിന്റെ പുതിയ ക്ലബ് ഹൗസ് ശിലാസ്ഥാപന കർമ്മം അഡ്വ.ബാബു സിറിയക്ക്, സേവ്യർ എം.ജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രസിഡന്റ് ഷിബു തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റീജിയണൽ ചെയർ പേഴ്‌സൺ ജേക്കബ് വർഗീസ്, സോൺ ചെയർപേഴ്‌സൺ സാജു ഐക്കരക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു. ജിൻസ് ഫാന്റസി, ആൻ്റണി കട്ടക്കയം, ഷാജി പെരുമ്പിൽ, തോമസ് വാഴയിൽ, ഉണ്ണികൃഷ്‌ണൻ എന്നിവർ സന്നിഹിതരായിരുന്നു.





Leave a Reply