മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയം: രണ്ടാമത് ഗദ്ദിക പുരസ്‌കാരം, കെ.വി മോഹനന്
മാനന്തവാടി: മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിൻ്റെ രണ്ടാമത് ഗദ്ദിക പുരസ്കാരം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നിറസാനിധ്യമായ മാനന്തവാടിയിലെ കെ.വി.മോഹനന്. പുരസ്ക്കാര സമർപ്പണം മെയ് 31 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 31 ന് വൈകീട്ട് 3 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിലാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക. ചടങ്ങ് ഒ. ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിൻ പുരസ്ക്കാര സമർപ്പണം നടത്തും. നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി തുടങ്ങി സാമൂഹിക സാംസ്കാരികരംഗത്തുള്ള വ്യക്തിത്വങ്ങളിൽ ചടങ്ങിൽ പങ്കാളികളാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എ.വി. മാത്യു, വി.കെ. തുളസിദാസ്, പി.പി.അനിൽകുമാർ, പ്രദിപ ശശി, രേഖസുമേഷ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply