September 25, 2026

ട്രാൻസ്ഫോർമറുകളിൽ വെള്ളം കയറി; ലൈനുകൾ തകർന്നു; നഷ്ടം 48 കോടിയിലേറെ

0
Img 20240528 184834
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: തീവ്രമഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് വൻനാശനഷ്‌ടം. പോസ്‌റ്റുകളും വിതരണലൈനുകളും തകർന്ന് 48 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. മരങ്ങളും മരച്ചിലകളും വീണ് 6,230 ലോ ടെൻഷൻ ലൈനുകളും 895 ഹൈടെൻഷൻ ലൈനുകളും തകർന്നു. വെള്ളംകയറി 185 ട്രാൻസ്ഫോർമറുകൾ കേടായി.

ഒരുപ്രദേശത്തെയാകെ വൈദ്യുതി വിതരണം നിർവഹിക്കുന്ന 11 കെ.വി ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും തകരാറുകൾ പരിഹരിക്കുന്നതിനായിരിക്കും മുൻഗണന നൽകുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അതിനുശേഷം എൽ.ടി. ലൈനുകൾ ശരിയാക്കും. യുദ്ധകാലാടിസ്‌ഥാനത്തിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *