May 15, 2026

വാകേരി കൂടല്ലൂരില്‍ വീടിന്റെ പിന്‍ഭാഗം കാട്ടാന തകര്‍ത്തു

0
Img 20240528 201952
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: വാകേരി കൂടല്ലൂരില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗം കാട്ടാന തകര്‍ത്തു. മേടാട്ട് കൃഷ്ണന്റെ വീടിന്റെ ഭാഗമാണ് ആന തകര്‍ത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൂടല്ലൂരില്‍ കാട്ടാനശല്യം തുടര്‍ക്കഥയാണ്. കൂടല്ലൂര്‍ മുതല്‍ സത്രംകുന്ന് വരെ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച, റെയില്‍വേലി മറികടന്നാണ് ആനകള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത്. റെയില്‍വേലിയുടെ നട്ടും ബോള്‍ട്ടും പലേടത്തും ഇളകിക്കിടക്കുകയാണ്. അറ്റകുറ്റപ്പണിക്ക് ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ല. ഇതില്‍ പ്രതിഷേധം ശക്തമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *