സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
കൽപ്പറ്റ: മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ആറ് മാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുത്ത് പരീക്ഷ എഴുതിയ വിമുക്തഭടന്മാരുടെ, വിധവകളുടെ (ആർമി/നേവി/എയർഫോഴ്‌സ്) മക്കൾക്ക് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർവീസ് പ്ലസ് പ്ലാറ്റ്ഫോം വഴി ആഗസ്റ്റ് 15 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04936 202668





Leave a Reply