ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്തു
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും, നൂറിൽപരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. പുൽപ്പള്ളി ശ്രേയസ് യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടിയിൽ അധ്യക്ഷത വഹിക്കുകയും കുട്ടികളെ ആദരിക്കുകയും ചെയ്തു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ഉഷ ടീച്ചർ പഠനോപകരണ വിതരണവും നടത്തി. ചെല്ലപ്പൻ കരിമ്പൂഴിയിൽ സ്വാഗതവും മേഖല കോഡിനേറ്റർ ബിനി തോമസ് യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ സിന്ധു ബേബി ആശംസകൾ പറഞ്ഞു .





Leave a Reply