June 14, 2024

പുകയില മുറുക്കിന് ബദൽ മാർഗ്ഗവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
20240531 164756

ചെതലയം :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുകയില രഹിത ദിനാചരണം ചെതലയം പൂവിഞ്ചി കാട്ടു നായ്ക്ക കോളനിയിൽ സംഘടിപ്പിച്ചു. ഉഷാകുമാരി ടീച്ചർ സ്വാഗത പ്രസംഗം നടത്തി. പുകയില കമ്പനികളുടെ ഇടപെടലിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കുക എന്ന ഈ വർഷത്തെ പ്രമേയത്തെ ആസ്‌പദമാക്കി ഡോ :അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു.പുകയില ഒഴിവാക്കിക്കൊണ്ടുള്ള ‘സിദ്ധ ആരോഗ്യ താംബൂലം’ എല്ലാ കോളനി നിവാസികൾക്കും വിതരണം ചെയ്തു.സിദ്ധ നോയില്ലാ നെറിയിൽ പ്രതിപാദിച്ചിട്ടുള്ള വെറ്റില, പാക്ക് , ചുണ്ണാമ്പ്, വാൽ മുളക്, ഗ്രാമ്പു, ഏലം, ജാതിക്ക എന്നിവ അടങ്ങിയതാണ് സിദ്ധ ആരോഗ്യ താംബൂലം. ഇത് പുകയിലയുടെ ദൂഷ്യ ഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതാണ്. അത് മാത്രമല്ല പുകയിലയോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. വായ് നാറ്റം അകറ്റുന്നു, മോണ പഴുപ്പിനെ തടയുന്നു,ദഹന ശക്തി വർധിപ്പിക്കുന്നു , വായിൽ വളരുന്ന ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു, ശ്വാസകോശ രോഗങ്ങൾക്കെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു എന്നിങ്ങനെ ഒത്തിരി ഔഷധ ഗുണങ്ങൾ നിറഞ്ഞതുമാണ് സിദ്ധ ആരോഗ്യ താംബൂലം.

ട്രൈബൽ പ്രൊമോട്ടർ ശ്രീരാമൻ നന്ദി അർപ്പിച്ചു. മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.എലിസബത്ത്, സുർജിത് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *