അക്കാദമിക് എക്സലൻസ് അവാർഡ് നിറവിൽ കൽപ്പറ്റ ജിവിഎച്ച്എസ്എസ്
കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലത്തിലെ 2023-24 വർഷത്തെ അക്കാദമിക് എക്സലൻസ് അവാർഡിന് കൽപ്പറ്റ ജിവിഎച്ച്എസ്എസിന്. ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ജയകുമാർ ഐ.എ.എസ്, എം.എൽ.എ. ടി.സിദ്ധീഖ് എന്നിവരിൽ നിന്നും പി.ടി.എ. പ്രസിഡന്റ് രഞ്ജിത്ത് കെ. അവാർഡ് ഏറ്റുവാങ്ങി. എസ്എസ്എൽസി പൊതുപരീക്ഷയിലെ 100% വിജയവും എച്ച്എസ്എസ് /വിഎച്ച്എസ്ഇ തലങ്ങളിലെ സംസ്ഥാന, ജില്ല ശരാശരിക്ക് മുകളിലുള്ള വിജയവും പരിഗണിക്കപ്പെട്ടു. എസ്എസ്എൽസിയിൽ 3-ഉം, ഹയർസെക്കന്ററിയിൽ 11-ഉം, വിഎച്ച്എസ്ഇ ൽ 3-ഉം കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. വിഎച്ച്എസ്ഇ വിഭാഗത്തിൽ സ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്നത്.





Leave a Reply