June 3, 2026

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കരുത്

0
20240701 181001
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 12-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, അഷ്വേർഡ് പെൻഷൻ പദ്ധതി പ്രഖ്യാപിക്കുക, മെഡിസെപ്പ് ക്യാഷ്ലെസ് ചികിൽസ ഉറപ്പാക്കുക, കേന്ദ്ര സർക്കാറിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ തടഞ്ഞ് വെക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും അടിയന്തിരമായി പുന:സ്ഥാപIക്കാൻ സർക്കാർ തയ്യാറാകണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

 

ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ബിനിൽകുമാർ റ്റി.ആർ സ്വാഗതം പറഞ്ഞു. കെ.ജി.ഒ. എഫ് ജില്ലാ സെക്രട്ടറി അമൽ വിജയ് കെ.എ പ്രേംജിത്ത്, സുധാകരൻ കെ.ആർ, സുനിൽ മോൻ റ്റി.ഡി, അനില പി.കെ, സി. നൗഫൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *