ഉന്നത വിജയം നേടിയവരെ ആദരിക്കലും ,പുസ്തക പരിചയവും നടത്തി.
പുതുശേരിക്കടവ്:യംഗ് ഫൈറ്റേഴ്സ് ആർട്സ് & സ്പോട്സ് ക്ലബ്ബ് വാർഷിക പൊതുയോഗവും, ഉന്നത വിജയം നേടിയവരെ ആദരിക്കലും ,പുസ്തക പരിചയവും നടത്തി. വാർഡ് മെമ്പർ ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ഇബ്രാഹിം പള്ളിയിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എൻ.പി ഷംസുദ്ദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കോമ്പി അന്ത്രുട്ടി ഹാജി, സ്നേഹദീപം ഗ്രൂപ്പ് ട്രഷറർ കെ.സി ഷാജി ,കെ.വി മമ്മൂട്ടി ,പ്രസംഗിച്ചു.തുടർന്ന് കെ.മുഹമ്മദലി മാസ്റ്റർ സുഭാഷ് ചന്ദ്രൻ്റെ പറുദീസ നഷ്ടം എന്ന പുസ്തകം പരിചയപ്പെടുത്തി. സെക്രട്ടറി ജോൺ ബേബി സ്വാഗതവും ജോ. സെക്രട്ടറി ഇ.പി സഫീർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഇബ്രാഹിം പള്ളിയാൽ പ്രസിഡൻ്റ് ,ജോൺ ബേബി സെക്രട്ടറി, ഇബ്രാഹിം പ്ലാസ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply