കാൽനടയാത്ര പോലും ദുഷ്കരമായി കൽപ്പറ്റ പള്ളിതാഴെ റോഡ്
കൽപ്പറ്റ: പള്ളിതാഴെ റോഡ് തകർന്ന് യാത്രക്കാർ ദുരിതത്തിൽ. യാത്രാനിയന്ത്രണം കൂടാതെ കൽപ്പറ്റയിൽ നിന്നും സിവിലിലേക്ക് എത്താനായി ആളുകൾ ആശ്രയിക്കുന്ന പ്രധാന റോഡുകളിൽ ഒന്നും, പള്ളിതാഴെ എച്ച് ഐ യുപി സ്കൂളിലേക്ക് എത്താനുള്ള പ്രധാന മാർഗവുമാണ് ഈ റോഡ്. റോഡിന്റെ നിലവിലത്തെ ശോചനീയാവസ്ഥ കാരണം കാൽനട യാത്രപോലും ദുഷ്ക്കരമാണ്. കാലവർഷം തുടങ്ങിയതോടുകൂടി റോഡിൽ വെള്ളക്കെട്ടും രൂക്ഷമാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന റോഡിന്റെ ശോചനീയവസ്ഥയ്ക്ക് അധികൃതർ ഉടനെ പരിഹാരം കാണണം എന്നാണ് നാട്ടുക്കാരുടെ ആവശ്യം.





Leave a Reply