April 30, 2026

കഠിനമാണ് അത്തേരികുന്ന് റോഡ് യാത്ര

0
Img 20240703 Wa00882
By ന്യൂസ് വയനാട് ബ്യൂറോ

 

തോണിച്ചാൽ: എടവക ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തോണിച്ചാലിൽ നിന്നും അത്തേരി കുന്നിലേക്ക് പോകുന്ന റോഡ് നടക്കാൻ പോലും പറ്റാത്ത രീതിയിൽ രീതിയിൽ തകർന്നതായി പരാതി. പല തവണ വാർഡ് മെമ്പറോടും, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടും പരാതിപ്പെട്ടിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് അത്തേരികുന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ പൗരസമിതി രൂപീകരിച്ച് പ്രതിഷേധ ബാനർ സ്ഥാപിച്ചു. കഴിഞ്ഞ എട്ട് വർഷത്തോളമായി പല ഭാഗവും തകർന്നു കിടക്കുന്ന റോഡിൽ ഒരു വിധത്തിലുള്ള അറ്റകുറ്റ പണികളും നടത്തിയിട്ടില്ലെന്നും, പ്രദേശവാസികൾ എല്ലാം കൃഷിക്കാരായതുകൊണ്ട് വയലിനോട് ചേർന്നുള്ള റോഡിലൂടെ വാഴക്കുലയും മറ്റു ഇതര കാർഷിക ഉൽപ്പന്നങ്ങളും കയറ്റി വരുന്ന വാഹനങ്ങൾ ഈ വഴിയിൽ കുടുങ്ങുന്നതും സ്ഥിര സംഭവമാണെന്നും നാട്ടുകാർ പറയുന്നു.

 

 

വാഹന ഗതാഗതം ദുഷ്‌കരമായതോടെ കർഷകർക്ക് വിളകൾ കൊണ്ടു പോകണമെങ്കിൽ വലിയ കൂലികൊടുത്ത് ആളുകളെക്കൊണ്ട് ചുമപ്പിക്കേണ്ട അവസ്ഥയാണ് ഉള്ളത്. തോണിച്ചാൽ നിന്നും മാനന്തവാടിയിൽ നിന്നും വരുന്ന ഓട്ടോറിക്ഷകൾ റോഡ് മോശമായതിനാൽ സവാരി നടത്തുന്നില്ല. അതുകൊണ്ട് തന്നെ ഉന്നതിയടക്കമുള്ള നിരവധി ആളുകൾ താമസിക്കുന്ന പ്രദേശത്ത് ആശുപത്രി കേസാണെന്ന് പറഞ്ഞ് വിളിച്ചാൽ പോലും വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *