April 30, 2026

കാലം തെറ്റുന്ന മഴ

0
Img 20240703 Wa00812
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കേരളത്തിലെത്തുന്ന വാർഷിക മഴയുടെ 70 ശതമാനവും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിലാണ് ലഭിക്കുന്നത്. അവയിൽ നല്ലൊരു ഭാഗവും ജൂണിലാണ് കിട്ടിയിരുന്നത്.എന്നാൽ കാലാവസ്‌ഥ മാറ്റത്തിന്റെ പുതിയ കാലത്ത് മഴയുടെ രീതിയാകെ കീഴ്മേൽ മറിയുകയാണ്. ഇത്തവണ ജൂണിൽ ലഭിച്ച കാലവർഷ മഴയിൽ 25 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളിലെ മഴകുറവ് ഗൗരവമായി കാണേണ്ടതുണ്ട്. വയനാട് ജില്ലയിലെ സൂക്ഷ്മകാലാവസ്ഥയിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ വലിയ ഏറ്റകുറച്ചിലാണുണ്ടാകുന്നത്. ഇടുക്കി ജില്ലയിലെ മഴയിലെ കുറവ് വൈദ്യുത ഉൽപാദനത്തേയും കാര്യമായി സ്വാധീനിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *