July 16, 2024

കുടിശ്ശികയുടെ പേരിൽ കർഷകരുടെ ഭൂമി കരസ്ഥപ്പെടുത്താനുള്ള ബാങ്കുകളുടെ നീക്കം അനുവദിക്കില്ലെന്ന് എഫ് ആർ എഫ് ജില്ലാ കമ്മിറ്റി 

0
Img 20240703 Wa01462

 

മാനന്തവാടി: വായ്പ കുടിശ്ശികയുടെ പേരിൽ ജില്ലയിലെ കർഷകരുടെ ഭൂമി കരസ്ഥപ്പെടുത്താനുള്ള ബാങ്കുകളുടെ നീക്കം അനുവദിക്കില്ലെന്ന് എഫ് ആർ എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വായ്പ കുടിശ്ശികയുടെ പേരിൽ ഭൂമി കരസ്ഥപ്പെടുത്താൻ എല്ലാ ബാങ്കുകളും രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. കർഷകരെ തെരുവിലിറക്കുന്ന ബാങ്ക് നടപടി അനുവദിക്കില്ല. വായ്പകൾക്ക് സാവകാശം നൽകുകയും ഉദാരമായ സമീപനത്തിലൂടെ ബാധ്യതകൾ ബാങ്കുകൾ തിരിച്ച് പിടിക്കേണ്ടതാണ്. എന്നാൽ സ്വകാര്യ ലോബികളെ ഉപയോഗിച്ച് നടത്തുന്ന പിടിച്ച് പറി ഉടനെ അവസാനിപ്പിക്കണം. ജില്ലയിൽ കടക്കെണിയിൽപ്പെട്ട കർഷകരുടെ യോഗം ഈ മാസം 9ന്  പനമരം രജിസ്ട്രാർ ഓഫീസ് പരിസരത്ത് ചേരും.

 

 

നടപടി നേരിടുന്ന എല്ലാ കർഷകരും യോഗത്തിൽ സംബന്ധിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എ സി തോമസ്, ജില്ലാ കൺവീനർ എ എൻ മുകുന്ദൻ, ട്രഷറർ ടി ഇബ്രാഹിം, ഒ ആർ വിജയൻ, എ പുരുഷോത്തമൻ, അപ്പച്ചൻ ചീങ്കല്ലേൽ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *