May 1, 2026

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ  

0
20240703 193619
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വാളാട് കാഞ്ഞായി വീട്ടിൽ കെ. മുനീർ (48)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ 17 ന് രാത്രിയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കെ.പി ശ്രീഹരിയുടെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ റോയ് തോമസ്, വിജയലക്ഷ്മി, ഷൈജു തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജമാലുദ്ദീന്‍,സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ വാജിദ് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *