May 13, 2026

സ്വച്ഛ് സര്‍വ്വേക്ഷന്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

0
Ei3pzke631692
By ന്യൂസ് വയനാട് ബ്യൂറോ

 

ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സ്വച്ഛ് സര്‍വ്വേക്ഷന്‍ പുരോഗതി വിലയിരുത്തലിനും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ (നഗരം) പ്രവര്‍ത്തനങ്ങളുടെ രാജ്യാന്തര തലത്തില്‍ വൃത്തി അളക്കുന്ന സര്‍വേയാണ് സ്വച്ഛ് സര്‍വ്വേക്ഷന്‍. വിവിധ ക്യാമ്പയിനുകള്‍ സംയോജിപ്പിച്ച് നഗരപ്രദേശങ്ങളുടെ പൊതുശുചിത്വം അവലോകനം ചെയ്യുകയാണ് പ്രധാന ലക്ഷ്യം.

 

 

ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഹര്‍ഷന്‍, പ്രോഗ്രം ഓഫീസര്‍ കെ. അനൂപ്, കോ-ഓര്‍ഡിനേറ്റര്‍ കെ.ബി നിധികൃഷ്ണ എന്നിവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. ശില്‍പശാലയുടെ ഭാഗമായി വിവിധ നഗരസഭകള്‍ ആക്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. നഗരസഭകളിലെ സ്വച്ഛ് സര്‍വ്വേക്ഷന്‍ ചുമതലയുള്ള ക്ലീന്‍ സിറ്റി മാനേജര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വൈ. പി/ആര്‍. പി പ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *