ജേഴ്സി പ്രകാശനം ചെയ്തു.
കൽപ്പറ്റ: സംസ്ഥാന ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നതിനുളള വയനാട് ജില്ലാ ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ടീം ജേഴ്‌സി പ്രകാശനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രിസിഡന്റ് എം. മധു നിര്‍വ്വഹിച്ചു. ഡി.എഫ്.എ പ്രസിഡന്റ് കെ. റഫീഖ് അദ്ധ്യക്ഷനായി. ഡി.എഫ്.എ വൈസ് പ്രസിഡന്റുമാരായ നാസര്‍ കല്ലങ്കോടന്‍, സലീം കടവന്‍, എക്സിക്യൂട്ടീവ് അംഗം വി സിറാജ്, ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു.
ടീം ക്യാപ്റ്റനായി ഫാത്തിമയെയും, വൈസ് ക്യാപ്റ്റനായി ആഞ്‌ജോയെയും തെരഞ്ഞെടുത്തു. ഷാഹുല്‍ വൈത്തിരി കോച്ചും, വിന്‍സി മീനങ്ങാടി മാനേജറുമാണ്. കൃഷ്ണ പ്രിയ, ദിയ, അഭിരാമി, അവന്യ, അനാമിക, അര്‍ച്ചന, അഫീദ, അഭിഷ, ശ്രീനന്ദന, അല്‍ക്ക, ഫാത്തിമ സുഹറ, രാകേന്ദു, മിത്ര, കൃഷ്‌ണേന്ദു, ആദിയ, നമിത, ശ്യാമിലി, നിവ്യ മോഹന്‍ദാസ് എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.
കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ ഷിപ്പില്‍ നാളെയാണ് വായനാട് ജില്ലയുടെ ആദ്യമത്സരം.





Leave a Reply