May 13, 2026

ഫ്ലവർ ക്യാമ്പസ് പദ്ധതിക്ക് പിന്തുണയായി പൂർവ വിദ്യാർത്ഥികൾ 

0
Img 20240706 132332
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സർവജന സ്‌കൂളിലെ 1980 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ ഒരുവട്ടം കൂടി @ 80 സ്കൂളിലെത്തി മുൻപ് പഠിച്ച ക്ലാസ്സിൽ ഇരുന്ന് ഓർമകൾ അയവിറക്കി. സ്‌കൂളിന്റെ ഫ്ലവർ ക്യാമ്പസ് പദ്ധതിക്ക് സഹായം നൽകിയാണ് ഷഷ്ഠി പൂർത്തി ആഘോഷിക്കുന്നവർ അടക്കമുള്ള ഈ ബാച്ച് ക്യാമ്പസ് വിട്ടത്. പൂർവ വിദ്യാർഥി സംഗമത്തിന് ചെയർമാൻ രാജൻ തോമസ്, കൺവീനർ ശിവാനന്ദൻ പി കെ, ട്രെഷറർ റോയ് യു പി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ, പ്രധാനാദ്ധ്യാപിക ജിജി ജേക്കബ് എന്നിവർ ചേർന്ന് പൂർവ വിദ്യാർത്ഥികളെ സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *