April 23, 2026

ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

0
20240708 204343
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: ടാലന്റ് ഫെസ്റ്റ് കോട്ടത്തറ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പാരാമെഡിക്കൽ സയൻസ് പനമരം ടീമിന്റെ സഹകരണത്തോടെ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു , പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലു എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. യൂത്ത് കോൺഗ്രസ് കോട്ടത്തറ മണ്ഡലം പ്രസിഡന്റ് വിനോജ് .പി .ഇ. അധ്യക്ഷത വഹിച്ചു. ചന്ദ്രികകൃഷ്ണൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) ഉദ്ഘാടനം നിർവഹിച്ചു. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് രനീഷ് പി പി മുഖ്യാതിഥി ആയി.

 

ഐ എൻ സി കോട്ടത്തറ മണ്ഡലം പ്രസിഡന്റ് സി സി തങ്കച്ചൻ, ബേസിൽ ജോർജ്, ഡേവിഡ് വിൻസന്റ്, പ്രജീഷ് ജെയിൻ, ഡിൻ്റോ ഡേവിഡ്, പോൾസൺ കൂവക്കൽ, രേണുക എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *