നീറ്റ് ചോദ്യപേപ്പർ ചോർച്ച: കൽപ്പറ്റയിൽ എസ്എഫ്ഐ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
കൽപ്പറ്റ: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ലക്ഷക്കണക്കിന് വിദ്യാർഥികൾ എഴുതിയ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് ഗൗരവമേറിയ പിഴവും ആശങ്കാജനകവുമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പരീക്ഷ നടത്തുന്ന കേന്ദ്ര സർക്കാർ ഏജൻസിയായ എൻടിഎക്കും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനും ഗുരുതരമായ വീഴ്ച സംഭവിച്ചതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥി മാർച്ച് സംഘടിപ്പിച്ചത്.
കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിബിലി അധ്യക്ഷനായ ചടങ്ങിൽ അഥീന ഫ്രാൻസിസ്, സി ആർ വിഷ്ണു, സജു ഷാജി, മിഥിലജ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അപർണ ഗൗരി സ്വാഗതവും സായന്ത് കൃഷ്ണ നന്ദിയും പറഞ്ഞു.





Leave a Reply