April 21, 2026

അമ്മമ്മയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ 

0
20240709 195556
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: 90 വയസ്സുള്ള അമ്മമ്മയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മൂപ്പൈനാട്, താഴെ അരപ്പറ്റ, കുന്നുമ്മൽ വീട്ടിൽ സ്മിജേഷ് എന്ന സജി (44)യെയാണ് മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 19ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സ്മിജേഷ് അമ്മമ്മയെ കഴുത്തിൽ കയറു മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്. വയോധിക മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.കെ. വിപിൻ, ഇ.പി. മുഹമ്മദ്‌ ഷമീർ, സുനിൽകുമാർ, ഷാജഹാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *